നാരായണ 🙏

ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട്, 2025 ന്റെ ആദ്യപാദത്തിൽ – ജനുവരി മുതൽ മാർച്ച്‌ വരെയുള്ള കാലയളവിൽ – ശ്രീ ശരത് എ ഹരിദാസന്റെ പ്രഭാഷണങ്ങളിൽ നിന്നുള്ള ദക്ഷിണയും യൂട്യൂബ് – ഓൺലൈൻ – കോഴ്സ് വരുമാനവും പ്രിയപ്പെട്ട ശ്രോതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള The 18 Steps ന്റെ പ്രധാന സമർപ്പണങ്ങൾ:

1) പാലക്കാട്‌ ശ്രീകൃഷ്ണപുരം പാറക്കടവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ശ്രീ മുരുകന്റെ 63 യവം അളവിൽ ഉള്ള പഞ്ചലോഹ ഉത്സവ വിഗ്രഹം പണികഴിപ്പിച്ചു സമർപ്പിച്ചു.🙏

2) ഇടുക്കി ഇലപ്പള്ളി അനൂർമല ശ്രീ നരസിംഹ സ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിന് ധനസമർപ്പണം🙏

3) പ്രയാഗ് രാജ് മഹാകുംഭ മേളയിലെ രണ്ടു ധർമ്മ സംഘടനകൾ വഴി നിത്യാ ന്നദാനത്തിനുള്ള ദ്രവ്യ സമർപ്പണം🙏

4) പഴയ കൽപ്പാത്തി ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലെ സ്വർണ്ണ ധ്വജ പ്രതിഷ്ഠയ്ക്ക് ധനസമർപ്പണം🙏

5) അർഹതയുള്ള മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് HP യുടെ high end ലാപ്ടോപ്പുകൾ🙏

6) കൊല്ലങ്കോട് എലവഞ്ചേരി (ഏറാൾപ്പാട് വക) ശ്രീ പെരുങ്ങോട്ട് ഭഗവതിയുടെ ഉത്സവാന്നദാനത്തിന് ധന സമർപ്പണം🙏

7) ശ്രീ പുരുഷോത്തമാനന്ദ ട്രസ്റ്റ്‌, ഋഷികേശ് (വസിഷ്ഠ ഗുഹ) ദക്ഷിണ സമർപ്പണം🙏

8) ഇന്ത്യൻ ആർമി യുടെ വീര സൈനികരുടെ വിധവകൾക്കുള്ള ക്ഷേമ നിധിയിലേക്കുള്ള പ്രതിമാസ ധന സമർപ്പണം🙏

9) കേരളത്തിലെ രണ്ടു ബാലികാ സദനങ്ങൾക്കുള്ള പ്രതിമാസ ധന സമർപ്പണങ്ങൾ🙏

10) ആഗമ-വേദ വിദ്യാർഥികൾക്ക് വേദ പഠനത്തിനുള്ള പ്രതിമാസ ദക്ഷിണ സമർപ്പണം🙏

11) അടിയന്തര ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കുമായി രണ്ടു മുതിർന്ന വ്യക്തികൾക്കും ഒരു നവജാത ശിശുവിനും ധന സമർപ്പണം🙏

സർവ്വം ബ്രഹ്മാർപ്പണമസ്തു🙏

ഗുരുവായൂരപ്പാ ശരണം🙏🙏🙏

The 18 Steps Team
http://the18steps.com
http://the18stepslearning.com
whatsapp:+91-7907578454

Categories: What We Do

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *